കണ്ണാടി ബിംബങ്ങള്‍ ( കവിതകള്‍ )
2009, ഡിസംബര്‍ പന്ത്രണ്ടിന് കൊഴികോട് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ചു ഡോ.എം.പി.സലിലയുടെ കണ്ണാടി ബിംബങ്ങള്‍ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.
നേരിനു നേരെ പിടിച്ച കണ്ണാടിയാണ് കവിതകള്‍. കവി നമ്മോടു പറയുന്നതു ഇക്കാലത്തെ കുറിച്ചു തന്നെ. കവിത കവി ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തല്‍ കൂടിയാണ് എന്ന് അടിവരയിടുന്നു. ആഗോള സാമ്പത്തിക കെണിയില്‍ പെട്ടവന്റെ നിലവിളി ഇടക്കിടെ കേള്‍ക്കാനാവുന്നു. ഓരോ അടി മണ്ണും പങ്കു വച്ച ഭൂമാഫിയയോട് കയര്‍ത്തുകൊണ്ട്. നഷ്ടമായ സാമ്സ്കാരികതെയെ കുറിച്ചു വിലപിച്ചുകൊണ്ട്. കവിതകള്‍ നമ്മെ വലിച്ചു കീറുന്നുണ്ട് . വരാന്‍ പോകുന്ന ലോകം എന്തെന്ന് കവി രേഖപ്പെടുത്തുന്നു. പെണ്ണെഴുത്ത് എന്ന ക്ലീഷേയില്‍ കുടുങ്ങാതെ ഈ കവി. ഇതു മാപ്പിള, നമ്പൂതിരി, ദളിത്, പെണ്ണെഴുത്തെന്നില്ലാതെ . ഇതു മനുഷ്യന്‍ മനുഷ്യനായി എഴുതിയത്. അതുകൊണ്ട് തന്നെ ഈ കവിത വായനക്കാരുടെതായി മാറുന്നു.
വില: അമ്പത് രൂപ .
വിതരണം: ദേശാഭിമാനി ബുക്സ്.
0 comments:
Post a Comment