ആറാമിന്ദ്രിയം (കവിതകള്‍ )
വര്‍മയുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ പഴയ രചനാ രീതിയില്ല. പുത്തന്‍ കൂറുകാരുടെ വാക്കുകള്‍ പെറുക്കി വച്ചുള്ള ഉത്തരാധുനികത ചമക്കല്‍ ഇല്ല. വേറിട്ട ഒരു സഞ്ചാരത്തിന്റെ നിലവിളി വരികളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാം. പ്രമേയം ഒതുക്കിയും ലളിതമായ പദങ്ങളില്‍ കോര്‍ത്തും നമുക്ക് മുന്നില്‍ പിടിച്ചിരിക്കുമ്പോള്‍ വായിക്കാതിരിക്കാന്‍ ആവില്ല.. നമ്മുടെ നാട്ടുമ്പുറത്തുകാരന്റെ സമൂഹത്തിലെ ലളിതമായ ഇടപെടല്‍ അറിയാനാവുന്നു. ചില കവിതകളില്‍ നാം ശെരിക്കും പെണ് ശബ്ദം കേള്‍ക്കുന്നു. കവിതയ്ക്ക് അങ്ങനെ ആണെന്നോ പെണ്ണെന്നോ തരം തിരിവ് ഇല്ലെങ്കിലും ഇക്കാലത്തെ ചില പെണ്ണെഴുത്തുകാരികള്‍ അവകാശപ്പെടുന്നത് പോലെയല്ല പെണ്‍ വിഷയം ആണ്‍ കവികള്‍ കൈകാര്യം ചെയ്യുക എന്ന വാദം പൊളിച്ചെഴുതുന്നു വര്‍മ. നിക്കാഹ് എന്ന കവിത ഏറ്റവും നല്ല ഉദാഹരണമാണ്. മലബാര്‍ ദേശത്തും മറ്റും നിലനില്‍ക്കുന്ന അറബി കല്യാനത്തിലേക്ക് ഒരു ടോര്‍ച്ചു അടിച്ചു നോക്ക് അതില്‍ പ്രകടമാണ്.
വില: നാല്പത് രൂപ
വിതരണം: ദേശാഭിമാനി ബുക്സ്
0 comments:
Post a Comment