Tuesday, September 1, 2009

ആറാമിന്ദ്രിയം

ഗിരീഷ് വര്‍മ്മയുടെ ഹൃദയാന്വേഷണങ്ങളുടെ ഫലശ്രുതിയാണ് ഈ കവിതകളില്‍കേള്‍ക്കുക. പൊള്ളുന്ന ഒരു ജീവിതവും, ചന്ദ്രികാസുരഭിലവും സൗമ്യവുമായ പെരുമാറ്റവുമുള്ള ജീവനുള്ളസ്തൂപമാണ് ഗിരീഷ് വര്‍മ്മ. വര്‍മ്മയുടെ സമാഹാരം ആറാമിന്ദ്രിയം മധുരം മലയാളം അഭിമാനത്തോടെ പ്രസിദ്ധം ചെയ്യുന്നു.


ഇത്രമാത്രം.(Gireesh kumar varma )




ഒടുവില്‍ നനഞ്ഞ
മുകില്‍പ്പരപ്പില്‍
ഞാന്‍ തനിച്ചായി
വരാനിരിക്കുന്ന
പൗര്‍ണമിയെ ഓര്‍ത്ത്
വെറുതെ…. വെറുതെ…..

അമാവാസികള്‍ മാത്രം
കാണുമ്പോഴും
വെളിച്ചത്തിനു വേണ്ടി
ഒരു കാത്തിരിപ്പ്
വെറുതെ…. വെറഉതെ..

രാജകുമാരന്‍
ഓര്‍ത്തു ചിരിക്കും
സൗപര്‍ണികയില്‍
വെയിലലുക്കുകള്‍തീര്‍ത്ത
പട്ടുടയാടകള്‍ ചാര്‍ത്തി
കാദംബരീ സദസ്സ്

പാനോത്സവങ്ങള്‍
ചുടുനിശ്വാസങ്ങള്‍
അടര്‍ന്നുവീഴുന്നുസിഗരറ്റ് ചാരം
മയക്കത്തില്‍ ഒരു കാത്തിരിപ്പ്
വെറുതെ… വെറുതെ….

വീണതന്‍കുടങ്ങള്‍
വീണുരുമ്മും വേണീകദംബം
കാലിയാവുന്ന മടിശ്ശീലകള്‍
കാത്തിരിപ്പ്
വെളിച്ചം… ചെരാത്…
വെറുതെ… വെറുതെ….

ശുഭരാത്രി, ശുഭരാത്രി
ലോകമേ ശുഭരാത്രി
ഇനിയുറങ്ങാം
അനന്തമായി…
വെറുതെ… വെറുതെ….
ഇത്രമാത്രം.

0 comments: