Wednesday, August 5, 2009

ചരിത്രം നിര്‍മ്മിക്കപ്പെട്ട ദിവസം

5.8.2009 ചരിത്രം നിര്‍മ്മിക്കപ്പെട്ട ഒരു ദിവസമാണ്.
ഒരു പക്ഷെ, ഓര്‍ക്കുട്ടിന്റെ ചരിത്രത്തിലും സുപ്രധാനമായ ഒരു ദിവസമാവാമിന്ന്.
ഓര്‍ക്കുട്ടിലൂടെ പരിചയപ്പെട്ട എഴുത്തുകാര്‍ ചേര്‍ന്ന് ഓര്‍ക്കുട്ടിലെ ഒരു കമ്യൂണിറ്റിയുടെ പേരില്‍ ഒരു പബ്ലിഷിങ്ങ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നു.
മധുരം മലയാളം പബ്ലിഷിങ്ങ് ഹൗസ് ട്രസ്റ്റ്.
മാനേജിങ്ങ് ട്രസ്റ്റി ശ്രീ എം. കെ. ഖരിം ആണ്.
ചെയര്‍പെഴ്‌സണ്‍ ഡോ. സലിലാ മുല്ലന്‍,
വൈസ് ചെയര്‍മാന്‍ കം ചീഫ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സി.പി. അബൂബക്കര്‍
ട്രഷറര്‍ ഗിരീഷ് വര്‍മ്മ
ശുഭാവര്‍മ്മ
ജംനാസ്
സി. സുരേന്ദ്രന്‍
എന്നിവര്‍ ട്രസ്റ്റികളാണ്.
റജിസ്‌ട്രേഷനു ശേഷം ട്രസ്റ്റ് യോഗം ചേര്‍ന്ന് മൂന്ന് പുസ്തകങ്ങള്‍ പ്രസിദ്ധം ചെയ്യാന്‍തീരുമാനിച്ചു.
ഹന്‍ല്ലലത്തിന്റെ മിനികഥകള്‍ സലിലാ മുല്ലന്റെയും ഗിരീഷ് വര്‍മ്മയുടെയും കവിതാസമാഹാരങ്ങള്‍.
ട്രസ്റ്റില്‍ അംഗങ്ങളാകുവാന്‍ എല്ലാ സുഹൃത്തുക്കളേയും ക്ഷണിക്കുന്നു.

0 comments: