Wednesday, December 16, 2009

സ്വന്തം നോവുകള്‍


മധുരംമലയാളം പ്രസിദ്ധീകരിച്ച സി.പി.അബൂബക്കര്‍ന്റെ സ്വന്തം നോവുകളുടെ പ്രകാശന വേള. കോഴിക്കോട് ഭാഷാ ഇന്സ്റ്റിട്യൂ ടിന്റെ അന്താരാഷ്ട്രപുസ്തകോത്സവ വേദി. ബഹുമാന്യനായ പത്ര പ്രവര്‍ത്തകന്‍ശ്രീ എന്‍.മാധവന്‍ കുട്ടിയില്‍ നിന്നും നോവലിസ്റ്റ്എം.കെ.ഖരീം പുസ്തകം ഏറ്റുവാങ്ങുന്നു.
വില നൂറു രൂപ.
സ്വന്തം നോവുകള്‍ ലേഖനം എന്ന തലത്തിലാണ് പെടുത്തിയതെങ്കിലും വായിച്ചു നീങ്ങുമ്പോള്‍ കവിതയുടെ സുഖമുണ്ട്. ശരിക്കും നോവുകള്‍ പെയ്യുകയാണ്.. ഏകാന്തമായ കവിയുടെ ഒരിടം എന്ന് സൂചിപ്പിക്കുമ്പോള്‍ അത് നമ്മോടു ജീവിതം പറയുന്നുണ്ട്. നാം വാചകങ്ങളിലൂടെയല്ല, എന്തിനു പദങ്ങളിലൂടെ പോലുമല്ല കടന്നു പോകുന്നത് ഓരോ അക്ഷരവും ധ്യാനം പോലെ നമ്മില്‍ കലരുന്നു. ചിലപ്പോള്‍ ദറിതയുടെ മിന്നലാട്ടം നമ്മെ ഇളക്കി മറിക്കുന്നു. തീര്‍ച്ചയായും കാലത്തോട് ഇണങ്ങാന്‍ മടിക്കുന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനം ഏറ്റുവാങ്ങാതെ പുസ്തകം താഴെ വയ്ക്കില്ല.

വിതരണം : ദേശാഭിമാനി ബുക്സ്

1 comments:

cp aboobacker December 16, 2009 at 10:48 AM  

എവിടെയും പതിയിരിക്കുന്ന സ്വാര്‍ത്ഥത്തിന്റെ കൂട്ടുകാരനായി പറയട്ടെ, എന്ിക്ക് എന്റെ കവിതകളോടാണ് പ്രേമം. എന്റെ കവിത ആരും എന്താ ശ്രദ്ധിക്കാത്തത്? ഇറാനിയും ഒറീസയിലും അമേരിക്കയിലും ഇംഗ്ലണ്ടിലും ഉള്ള പലരും പറയുന്നു, ഇത് നല്ല കവിതയാണെന്ന്. ഭൂമിയുടെ കണ്ണും മിറിവേറ്റവരുടെ തടാകവും നാളെ മലയാളി ഏറെ വായിക്കേണ്ടി വരുമെന്ന് എന്ിക്ക് വിശ്വാസമുണ്ട്.