Saturday, December 5, 2009

ഏഴു പുസ്തകങ്ങള്‍…

മധുരം മലയാളം പബ്ലിഷിംഗ് ഹൌസില്‍ നിന്നും രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ മാസം പന്ത്രണ്ടാം തീയതി ( 12.12.2009 )ഏഴു പുസ്തകങ്ങള്‍ ഇറങ്ങുന്ന വിവരം മാന്യ സുഹൃത്തുക്കളെ സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു. പുസ്തകങ്ങളുടെ വില വിവരം ചുവടെ കൊടുക്കുന്നു. പോസ്റ്റല്‍ ആയി വേണ്ടവര്‍ ആ ചെലവ് കൂടി നല്‍കേണ്ടതാണ്.

കവിതകള്‍:
1. ആറാമിന്ദ്രിയം – എം.കെ.ഗിരീഷ്‌ കുമാര്‍ വര്‍മ. Rs. 40
2.
ഭൂമിയുടെ കണ്ണ് – സി.പി.അബൂബക്കര്‍. Rs. 50
4. കണ്ണാടി ബിംബങ്ങള്‍ – ഡോ.എം.പി.സലില. Rs. 50
3.
മുറിവേറ്റവ രുടെ തടാകം – സി.പി.അബൂബക്കര്‍. Rs. 70

ലേഖനങ്ങള്‍:
1. റൂമിയുടെ പുല്ലാങ്കുഴല്‍സി.പി. അബൂബക്കര്‍, എം.കെ.ഖരീം. Rs. 100
2. സ്വന്തം നോവുകള്‍സി.പി. അബൂബക്കര്‍. Rs. 100

നോവല്‍:
ആത്മായനങ്ങളുടെ തമ്പുകള്‍എം.കെ.ഖരീം. Rs. 100

പുസ്തകങ്ങള്‍ ഏഴും ഒരുമിച്ചു എടുക്കുന്നവര്‍ക്ക് നാനൂറു രൂപയ്ക്കു (Rs. 400 )ലഭിക്കുന്നതാണ്.
പണം അയക്കേണ്ട അക്കൌണ്ട് നമ്പര്‍ ;
ACCOUNT NO: 44032200064197
BANK: SYNDICATE BANK, BALUSSERY

Read more...

Thursday, November 26, 2009

പുസ്തക പ്രാകാശനം.



കേരള ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം- 2009) ല്‍ കോഴികോട്


വച്ചു മധുരം മലയാളം പബ്ലിഷിംഗ് ഹൌസിന്റെ സ്വപ്ന പുസ്തകങ്ങളായ ഗിരീഷ്‌ വര്‍മ യുടെ "ആറാമിന്ദ്രിയം" ( കവിതകള്‍ ), ഡോ.എം.പി.സലിലയുടെ "കണ്ണാടി ബിംബങ്ങള്‍" ( കവിതകള്‍ ) പ്രകാശനം ചെയ്യുന്ന വിവരം മാന്യ സുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.



തീയതി: 12-12-2009

സമയം: 4.pm.

സ്ഥലം: എക്സിബിഷന്‍ സെന്റര്‍ കോഴികോട്.



പുസ്തകങ്ങള്‍:



1. ആറാമിന്ദ്രിയം - എം.കെ. ഗിരീഷ്‌ കുമാര്‍ വര്‍മ

2. കണ്ണാടി ബിംബങ്ങള്‍ - ഡോ. എം.പി.സലില.



പ്രാകാശകന്‍ : എന്‍.മാധവന്‍ കുട്ടി.

സ്വീകര്‍ത്താവ് : പി.കെ. ഗോപി.

പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.



ഇതൊരു കഷണക്കത്തായി കരുതി ഏവരും സഹകരിക്കുമല്ലോ.

നന്ദിയോടെ...



മധുരം മലയാളം പബ്ലിഷിംഗ് ഹൌസിനു വേണ്ടി.

എം.കെ.ഖരീം.

Read more...

പുസ്തക പ്രാകാശനം.

കേരള ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം- 2009) ല്‍ കോഴികോട്
വച്ചു മധുരം മലയാളം പബ്ലിഷിംഗ് ഹൌസിന്റെ സ്വപ്ന പുസ്തകങ്ങളായ ഗിരീഷ്‌ വര്‍മ യുടെ "ആറാമിന്ദ്രിയം" ( കവിതകള്‍ ), ഡോ.എം.പി.സലിലയുടെ "കണ്ണാടി ബിംബങ്ങള്‍" ( കവിതകള്‍ ) പ്രകാശനം ചെയ്യുന്ന വിവരം മാന്യ സുഹൃത്തുക്കളെ അറിയിച്ചു കൊള്ളുന്നു.

തീയതി: 12-12-2009
സമയം: 4.pm.
സ്ഥലം: എക്സിബിഷന്‍ സെന്റര്‍ കോഴികോട്.

പുസ്തകങ്ങള്‍:

1. ആറാമിന്ദ്രിയം - എം.കെ. ഗിരീഷ്‌ കുമാര്‍ വര്‍മ
2. കണ്ണാടി ബിംബങ്ങള്‍ - ഡോ. എം.പി.സലില.

പ്രാകാശകന്‍ : എന്‍.മാധവന്‍ കുട്ടി.
സ്വീകര്‍ത്താവ് : പി.കെ. ഗോപി.
പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.

ഇതൊരു കഷണക്കത്തായി കരുതി ഏവരും സഹകരിക്കുമല്ലോ.
നന്ദിയോടെ...

മധുരം മലയാളം പബ്ലിഷിംഗ് ഹൌസിനു വേണ്ടി.
എം.കെ.ഖരീം.

Read more...

Wednesday, September 9, 2009

ISBN

മധുരം മലയാളം പബ്ലിഷിങ്ങ് ഹൗസിനു ISBN ലിസ്റ്റ് നല്കപ്പെട്ടിരിക്കുന്നു.
ഡോ. എം. പി. സലിലയുടെ കണ്ണാടി ബിംബങ്ങള്‍, ഹന്‍ല്ലലത്തിന്റെ പെയ്തിറങ്ങുന്നത്, ഗിരീഷ് വര്‍മ്മയുടെ ആറാമിന്ദ്രിയം എന്നിവയാണ് ആദ്യപുസ്തകങ്ങള്‍.

മധുരം മലയാളം പബ്ലിഷിങ്ങ് ഹൗസിനു ISBN ലിസ്റ്റ് നല്കപ്പെട്ടിരിക്കുന്നു.
ഡോ. എം. പി. സലിലയുടെ കണ്ണാടി ബിംബങ്ങള്‍, ഹന്‍ല്ലലത്തിന്റെ പെയ്തിറങ്ങുന്നത്, ഗിരീഷ് വര്‍മ്മയുടെ ആറാമിന്ദ്രിയം എന്നിവയാണ് ആദ്യപുസ്തകങ്ങള്‍.

Read more...

Tuesday, September 1, 2009

ആറാമിന്ദ്രിയം

ഗിരീഷ് വര്‍മ്മയുടെ ഹൃദയാന്വേഷണങ്ങളുടെ ഫലശ്രുതിയാണ് ഈ കവിതകളില്‍കേള്‍ക്കുക. പൊള്ളുന്ന ഒരു ജീവിതവും, ചന്ദ്രികാസുരഭിലവും സൗമ്യവുമായ പെരുമാറ്റവുമുള്ള ജീവനുള്ളസ്തൂപമാണ് ഗിരീഷ് വര്‍മ്മ. വര്‍മ്മയുടെ സമാഹാരം ആറാമിന്ദ്രിയം മധുരം മലയാളം അഭിമാനത്തോടെ പ്രസിദ്ധം ചെയ്യുന്നു.


ഇത്രമാത്രം.(Gireesh kumar varma )




ഒടുവില്‍ നനഞ്ഞ
മുകില്‍പ്പരപ്പില്‍
ഞാന്‍ തനിച്ചായി
വരാനിരിക്കുന്ന
പൗര്‍ണമിയെ ഓര്‍ത്ത്
വെറുതെ…. വെറുതെ…..

അമാവാസികള്‍ മാത്രം
കാണുമ്പോഴും
വെളിച്ചത്തിനു വേണ്ടി
ഒരു കാത്തിരിപ്പ്
വെറുതെ…. വെറഉതെ..

രാജകുമാരന്‍
ഓര്‍ത്തു ചിരിക്കും
സൗപര്‍ണികയില്‍
വെയിലലുക്കുകള്‍തീര്‍ത്ത
പട്ടുടയാടകള്‍ ചാര്‍ത്തി
കാദംബരീ സദസ്സ്

പാനോത്സവങ്ങള്‍
ചുടുനിശ്വാസങ്ങള്‍
അടര്‍ന്നുവീഴുന്നുസിഗരറ്റ് ചാരം
മയക്കത്തില്‍ ഒരു കാത്തിരിപ്പ്
വെറുതെ… വെറുതെ….

വീണതന്‍കുടങ്ങള്‍
വീണുരുമ്മും വേണീകദംബം
കാലിയാവുന്ന മടിശ്ശീലകള്‍
കാത്തിരിപ്പ്
വെളിച്ചം… ചെരാത്…
വെറുതെ… വെറുതെ….

ശുഭരാത്രി, ശുഭരാത്രി
ലോകമേ ശുഭരാത്രി
ഇനിയുറങ്ങാം
അനന്തമായി…
വെറുതെ… വെറുതെ….
ഇത്രമാത്രം.

Read more...

കണ്ണാടിബിംബങ്ങള്

പെണ്ണെഴുത്തെന്ന ക്ലീഷേയെ മറികടന്ന് കൊണ്ട് ഈ കവയിത്രി. ഡോ.എം.പി.സലിലയുടെ കവിതകള്‍ കാലത്തോട് കയര്‍ക്കുകയാണ്‌. ഒരു എഴുത്തുകാരന്‍/കാരി എന്താണ്, എങ്ങനെയാവണം എന്ന ചോദ്യത്തിന് ഉത്തരം സലിലയുടെ കവിതകളിലൂടെ കടന്നു പോകുമ്പോള്‍ തെളിഞ്ഞു കിട്ടുന്നുണ്ട്‌. കാരണം ഈ കവയിത്രി താന്‍ ജീവിക്കുന്ന കാലത്തെ തന്റെ രചനകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്. തന്റെ തൂലിക സമൂഹത്തിലെ പാര്‍ശ്വവല്കൃതരോടൊപ്പം എന്ന് ഓരോ സൃഷ്ട്ടിയിലൂടെയും അടിവരയിടുന്നു. ഈ കവിതകള്‍ കാലത്തിനു നേരെ പിടിക്കുന്ന കണ്ണാടിയാണ്. അതിലെ ബിംബങ്ങള്‍ ഞാനോ നീയോ ആകാം. നമ്മെ തിരഞ്ഞു പിടിച്ചു നാശത്തിലേക്ക് എറിയുന്ന സാമ്രാജ്യത്വം ആകാം.


വെസ്റ്റ്‌ ബാങ്കിന്‍റെ നിലവിളി… (Dr.M.P.Salila}



അതിരുകള്‍ മാഞ്ഞുപോയെന്ന്,
ദിക്കുകളില്ലെന്ന്,
യഥേഷ്ടം ചരിക്കാമെന്ന്
സദാ പറയുമ്പോഴും
പുതിയ രേഖകള്‍ പിറക്കുന്നുണ്ട് .
ഭൂപടങ്ങള്‍ തിരഞ്ഞു പോയ കണ്ണുകളില്‍,
പരീക്ഷയില്‍ നിരത്തിയ അക്ഷരങ്ങളില്‍
ക്ലാവ് വീഴുന്നത് നുണസാഹിത്യത്തിലൂടെ.
എനിക്ക് നേരെ അപ്പക്കഷ്ണം നീട്ടുമ്പോഴും
ആ കണ്ണുകള്‍ എന്നെ പുറകോട്ടു തള്ളുന്നുണ്ട്.
അങ്ങനെ പുറകോട്ടടിവച്ചു
നീങ്ങുന്ന എനിക്ക് പിന്നില്‍
വാതിലുകള്‍ തുറക്കുന്നുണ്ട്‌.
മുന്നിലെ വാതിലും
പിന്നിലെ വാതിലും
അര്‍ഥങ്ങള്‍ വ്യത്യസ്തമാക്കുമ്പോള്‍
തുറന്നിടുക എന്ന ക്രിയയിലൂടെ
നീ മുഖം മിനുക്കുകയും.
ഞാന്‍ അവസാന ഇടനാഴിയിലേക്ക്‌
ഇടറുമ്പോള്‍ കാല്‍പാദം
ചിലത് പറയുന്നുണ്ട്,
അവസാന പടിയില്‍ നിന്നും
എവിടേക്ക് ചുവടു വയ്ക്കും?
അവസാന ആകാശവും കടന്നെന്നിരിക്കട്ടെ,
പിന്നെയും എവിടെക്കാണ്‌
ആ ഇരുമ്പു കൈകള്‍ തള്ളുക?
പണ്ടത്തെ ഭൂപടങ്ങളേ ,
പരീക്ഷയില്‍ വിറപ്പിച്ച അക്ഷരങ്ങളേ,
പറയൂ,
എവിടെയാണെന്റെ ‍ കടവ്?

Read more...

Sunday, August 23, 2009

പന്നികളിറങ്ങിയ രാത്രിയി‍ല് ( c.p.aboobacker ) kavitha

പന്നികളിറങ്ങിയ
രാത്രിയിലാണ്
ഞങ്ങള്‍
വനസ്ഥലികളിലെത്തിയത്.
ചൂട്ടുകളേന്തി
ആരവം മുഴക്കി
വനവാസികളിലലിഞ്ഞു
ഞങ്ങള്‍
പടര്‍പ്പുകളിലൂടെ
ഓടി.
മുനിഞ്ഞുകത്തുന്ന വിളക്കുകളില്‍
മരമടകളില്‍ ആരോ
കാത്തിരിക്കുന്നുണ്ടായിരുന്നു
ഓടുന്ന പുരുഷാരങ്ങളില്‍ അലിഞ്ഞുപോയ
ശബ്ദങ്ങല്‍ ആരും കേട്ടില്ല.
വനപുഷ്പങ്ങളും മലന്തേനും
കളവ് പോവുന്ന നിമിഷങ്ങളില്‍
പന്നികള്‍ ഓടിക്കൊണ്ടേയിരിക്കും.
അവകിതച്ച്, കിതച്ച്
എവിടെയോ
ആരും കാണാത്ത കൊല്ലികളിലൂടെ
വനത്തിനു പുറത്തുപോയിരിക്കും.
ആദിവാസിക്കുടികളില്‍
കരഞ്ഞുവീണ കണ്ണുനീര്‍ത്തുള്ളികളില്‍
പന്നിയുടെ വായിലെ
വൃത്തികെട്ട സ്രവം കലര്‍ന്ന്
ദുര്‍ഗ്ഗന്ധം വമിച്ചുതുടങ്ങും.
കൊല്ലികളില്‍ ധൂസരമായ
അസ്ഥികള്‍ വരുന്നത്
അങ്ങനെയാവണം.
പഠനയാത്രകളില്‍ വന്ന
കുിട്ടികളോ ട്
സംശയം തീര്‍ക്കാനാവാതെ
പാവം അദ്ധ്യാപികമാര്‍
കുഴങ്ങിയിരിക്കണം.
പച്ചിലകല്‍ പൊഴിയുകയും
പടര്‍പ്പുകളുടെ
താളം തെറ്റുകയും ചെയ്ത
രാവുകളില്‍
രക്ഷസ്സുകളുടെ കൈകളില്‍നിന്ന്
അവര്‍ ഇന്നും മോചിതരായിട്ടില്ലല്ലോ.
മച്ചിലൊരു പെരുച്ചാഴിയായി
വീട്ടുകാരന്‍ മാറുന്നകാഴ്കളില്‍
അവര്‍ക്ക്കനര്‍മ്മംതോന്നിയിരുന്നില്ലല്ലോ.
എലികള്‍ നടന്നുവന്നത്
പൂച്ചയ്ക്ക് മണികെട്ടാനായിരുന്നുമില്ല.
പുലര്‍കാലത്ത്
പന്നികള്‍ക്ക് പകരം
പുരുഷന്മാരുടെ
കടം വന്ന ശരീരങ്ങള്‍
തൂങ്ങിക്കിടന്നു.
പാവം പന്നികള്‍
ബുദ്ധിജീവികളെ പോലെ
ആരെയോ പഴിച്ചുകൊണ്ടിരുന്നു.

Read more...