Friday, July 10, 2009

കോഴിക്കോട് സംഗമം

മധുരം മലയാളം പബ്ലിഷിംഗ് ഹൌസിന്റെ ആദ്യ യോഗം കൊഴികോട് സ്പാന്‍ ഹോട്ടലില്‍ വെച്ച് 28.06.'09(ഞായര്‍ )ഉച്ചക്ക് പന്ത്രണ്ടു മണിക്ക് നടന്നു. യോഗത്തില്‍ സീ.പി അബൂബക്കര്‍ , എം. കെ . ഖരീം , ഡോക്ടര്‍ എം.പി .സലില , എം.കെ . ഗിരിഷ് വര്‍മ , ജമ്നാസ് , വസീം എന്നിവര്‍ പങ്കെടുത്തു. പലരും സഹകരണം അറിയിച്ചിട്ടുണ്ട്.നമ്മുടെ ഈ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ നിമിഷത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ .
1. നിയമാവലി ചേരാനിരിക്കുന്ന ജനറല്‍ ബോഡിയില്‍ വയ്ക്കുന്നതിനു തീരുമാനിച്ചു.
2. താഴെ പറയുന്നവര്‍ ഉള്‍ക്കൊള്ളുന്ന എഡ് ഹോക് കമ്മിറ്റി രൂപികരിക്കാന്‍ തീരുമാനിച്ചു .
ഡോക്ടര്‍ എം പി സലില -- ചെയര്‍ പേഴ്സണ്‍
എം.കെ ഖരീം -- സെക്രട്ടറി
എം.കെ ഗിരിഷ് വര്‍മ -- ട്രഷറര്‍
ജമ്നാസ്‌
സീ.പി. അബൂബക്കര്‍ .
3. പുസ്തകങ്ങള്‍ ക്ഷണിക്കാനും , അംഗത്വ ഫീസ്‌ പിരിച്ചെടുക്കാനും തീരുമാനിച്ചു
4. "മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് "എന്ന കമ്മ്യുണിറ്റിയില്‍ മാത്രം മധുരം മലയാളം പബ്ലിഷിംഗ് ഹൌസിന്റെ ചര്‍ച്ച ചെയ്‌താല്‍ മതി എന്നും തീരുമാനിച്ചു .
5. ചെയര്‍ പേഴ്സണ്‍ , സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ട്‌ തുടങ്ങാന്‍ തീരുമാനിച്ചു.

1 comments:

Manu Nellaya / മനു നെല്ലായ. July 22, 2009 at 6:33 AM  

ക്ഷണം കിട്ടിയിരുന്നു....

തിരക്കുകളില്‍ വരാന്‍ കഴിഞ്ഞില്ല...
ഇപ്പൊ വിഷമം തോന്നുന്നു..
എന്തായാലും തുടരുക.....
ജയ പരാജയങ്ങളിലും,
ലാഭ നഷ്ട്ടങ്ങളിലും, ഉയര്‍ച്ച താഴ്ച്ചകളിലും
സംയമനത്തോടെ തുടരുക...
ലക്‌ഷ്യം കാണുക...
സ്നേഹാശംസകള്‍....